SignIn
Kerala Kaumudi Online
Thursday, 25 April 2024 4.02 PM IST

അതിദരിദ്രരെ കണ്ടെത്താൻ നടപടികളുമായി മതിലകം ബ്ലോക്ക് പഞ്ചായത്ത്

കയ്പമംഗലം: അതിദരിദ്രരെ കണ്ടെത്താനുള്ള നടപടികൾക്കൊരുങ്ങി മതിലകം ബ്ലോക്ക് പഞ്ചായത്ത്. ഇതിന്റെ ആദ്യഘട്ടമായ സർവേ നടത്തുന്നതിന് ജനപ്രതിനിധികൾക്കായി പരിശീലനം ആരംഭിച്ചു. മതിലകം ബ്ലോക്കിലേയും ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലേയും പഞ്ചായത്തംഗങ്ങൾക്കുള്ള ഏകദിന പരിശീലന പരിപാടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിച്ചത്.

സമൂഹത്തിലെ അതിദരിദ്രരായ അംഗങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി, അവർക്ക് മൈക്രോ പ്ലാൻ തയ്യാറാക്കി അടുത്ത അഞ്ചു വർഷത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസിന്റെ അദ്ധ്യക്ഷതവഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിത മുത്തുക്കോയ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിജയ എന്നിവർ പങ്കെടുത്തു. പരിശീലനത്തിന് കില ആർ.പിമാരായ വി.എസ് ഉണ്ണിക്കൃഷ്ണൻ, ടി.എസ്. സജീവൻ, വി. ഭാസുരാംഗൻ, മറിയക്കുട്ടി, സിമി ഷാജു, വൃന്ദാ പ്രേംദാസ് എന്നിവർ നേതൃത്വം നൽകി.

പദ്ധതി നടപ്പാക്കുന്നത് ഇങ്ങനെ

തദ്ദേശസ്ഥാപനതല, വാർഡ്തല ജനകീയ സമിതികളും വിവിധ ഫോക്കസ് ഗ്രൂപ്പുകളും ചേർന്ന് അതിദരിദ്രരായവരുടെ കരട് പട്ടിക തയ്യാറാക്കും

മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിലൂടെ ലിസ്റ്റ് തയ്യാറാക്കി ഗ്രാമസഭയുടെ അംഗീകാരം ലഭ്യമാക്കിയശേഷം ഭരണസമിതി അംഗീകരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഓരോ കുടുംബത്തിനും അനുയോജ്യമായ മൈക്രോ പ്ലാനുകൾ തയ്യാറാക്കി നടപ്പാക്കും

അനർഹരായവർ പട്ടികയിൽ ഇടം പിടിക്കാതെയും അർഹരായ ഒരാളും വിട്ടുപോകാതെയും അതീവ ജാഗ്രതയോടെ ജനകീയ പങ്കാളിത്തത്തോടെയാണ് പട്ടിക തയ്യാറാക്കുന്നത്

ഭക്ഷണം, ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സൗകര്യം എന്നിവ കണക്കാക്കിയാണ് പട്ടിക തയാറാക്കൽ.

അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്, വാർഡ് തല സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങും

വാർഡ് സമിതി തെരഞ്ഞെടുക്കുന്ന എന്യൂമറേറ്റർമാർ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ച് പട്ടിക തയ്യാറാക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.