SignIn
Kerala Kaumudi Online
Thursday, 25 April 2024 1.00 AM IST

മന്ത്രി കെ. രാധാകൃഷ്ണൻ കേന്ദ്രമന്ത്രി അർജുൻ മുണ്ടെയുമായി കൂടിക്കാഴ്ച്ച നടത്തി

k-radhakrishnan

ന്യൂഡൽഹി: സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ പാർലിമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണൻ കേന്ദ്ര പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ഡയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വനാവകാശ കമ്മിറ്റികളുടെ ശാക്തീകരണവും ഭൂമിയുടെ സർവ്വെയും സംബന്ധിച്ച വിഷയങ്ങളിൽ വേഗത്തിൽ നടപടി ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 12.46 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി.

കൂടുതൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കുന്നതിനും കാസർകോട് , കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സ്ഥാപിക്കാനും ധനസഹായം അഭ്യർത്ഥിച്ചു.

കേരളത്തിൽ വൈദ്യുതി ബന്ധം എത്തപ്പെടാത്ത 61ട്രൈബൽ സെറ്റിൽമെന്റുകളിൽ സൗരോർജ പാനൽ സ്ഥാപിക്കുന്നതിന് കേന്ദ്ര ധനസഹായം വേണം. ഇത് സംബന്ധിച്ച് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RADHAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.