SignIn
Kerala Kaumudi Online
Friday, 19 April 2024 11.09 AM IST

ദിനോസറുകൾക്കൊരു തിരിച്ചു വരവോ ?​

gffggf

ബീജിംഗ് : കോടികണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന ദിനോസറുകൾ മനുഷ്യരാശിക്ക് എന്നും ഒരു വിസ്മയമാണ്. വിഖ്യാത സംവിധായകൻ സ്‌റ്റീവൻ സ്‌പീൽബർഗ് സംവിധാനം ചെയ്‌ത് 1993ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്ക് എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തോടെയാണ് ദിനോസർ എന്ന ഭീകരൻ പ്രായഭേദമെന്യേ മനുഷ്യരുടെ മനംകവർന്നു. സിനിമയിലേത് പോലെ ശരിക്കും ഇത്തരം ദിനോസറുകൾ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടാലോ എന്ന് ആലോചിച്ചിട്ടുണ്ടോ ? ചിലപ്പോൾ അത് യാഥാർത്ഥ്യമായേക്കാം. വടക്കൻ ചൈനയിൽ നിന്ന് കണ്ടെടുത്ത ഒരു ദിനോസർ ഫോസിലിൽ സംരക്ഷിക്കപ്പെട്ട നിലയിൽ കോശങ്ങൾ കണ്ടെത്താനായതാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ഈ ഫോസിലിൽ നിന്ന് ഡി.എൻ.എ വേർതിരിച്ച് ദിനോസറിന്റെ ക്ലോൺ പതിപ്പ് സൃഷ്ടിക്കാനാകുമോ എന്ന സാദ്ധ്യതകളിലേക്കാണ് ഇപ്പോൾ ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.ഇതുവരെ കണ്ടെത്തപ്പെടാത്ത ഒരു ജനിതക കോഡ് ഈ ഫോസിലിൽ നിന്ന് ആദ്യമായി വേർതിരിച്ചെടുക്കാൻ സാധിച്ചേക്കുമെന്നാണ് വിദഗ്ദ്ധരുടെ വിശ്വാസം. അത്തരത്തിൽ ചരിത്രാതീതമായ ഈ ഫോസിലിൽ നിന്ന് ജനിതക വിവരങ്ങൾ ഗവേഷകർക്ക് വേർതിരിക്കാനായാൽ ഒരു പക്ഷേ ദിനോസറുകളെ മനുഷ്യന് ഭൂമുഖത്ത് സൃഷ്ടിക്കാനാകും.

മയിലുകളുടെയത്ര വലിപ്പമുണ്ടായിരുന്ന ദിനോസർ സ്പീഷീസായ കോഡിപ്‌റ്റെറിക്സിന്റെ തുടയിലെ അസ്ഥിയുടെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നത്. അഗ്നിപർവത ചാരത്തിൽ നിന്നാണ് ഗവേഷകർക്ക് ആ ഫോസിൽ ലഭ്യമായത്.ചൈനീസ് അക്കാഡമി ഒഫ് സയൻസസിലെ ഗവേഷകരാണ് ഫോസിൽ കണ്ടെത്തിയത്. അതിശയകരമാം വിധം സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഫോസിൽ എന്ന് ഗവേഷകർ പറയുന്നു.ഏതാണ്ട് 125 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്നവയാണിത്. ഈ ഫോസിലിൽ നിന്ന് ആരോഗ്യകരമായ ഏതാനും കോശങ്ങൾ കണ്ടെത്താൻ സാധിച്ചതായി ഗവേഷകർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ദിനോസറിന്റെ ഡി.എൻ.എ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഈ കോശങ്ങളുടെ ന്യൂക്ലിയസുകളിൽ കേന്ദ്രീകരിച്ചിരിക്കും. ഡി.എൻ.എ സീക്വൻസ് പുനർനിർമ്മിക്കാനാകും എന്ന പ്രതീക്ഷയോടെ കോശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണ് ഗവേഷകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.