കാസർകോട്: മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരി രാഹുൽ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സഹായം ചെയ്തുകൊടുത്ത കുമ്പള സ്വദേശിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് മൊഗ്രാലിൽ താമസ സൗകര്യവും ഭക്ഷണവും നൽകിയത് കുമ്പള സ്വദേശിയായ സഹീറാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾക്ക് കുറ്റകൃത്യത്തിനായി സഹീർ തന്റെ സ്കോർപ്പിയോ വാഹനം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ആർ.സി ഉടമ ആരാണെന്ന് കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണം എത്തിയത് സഹീറിലേക്കാണ്. ഇയാൾ പിടിയിലായാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |