SignIn
Kerala Kaumudi Online
Friday, 26 April 2024 2.05 AM IST

ഷാരൂഖ് ഖാൻ ബി ജെ പിയിൽ ചേർന്നാൽ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി

shah-rukh-khan

മുംബയ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസിൽ വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ.ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതിൽ അന്വേഷണം ഊർജ്ജിതമാക്കാത്ത എൻ സി ബിയാണ് ഷാരൂഖ് ഖാന് പിന്നാലെയാണുള്ളതെന്നും ഛഗൻ ഭുജ്ബൽ ആരോപിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്ക്കിടെയാണ് ഇരുപത്തിമൂന്നുകാരനായ ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യൻ നിലവിൽ ജയിലിലാണ്. കപ്പലിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത് ആര്യൻ ഖാന്റെ പക്കൽ നിന്നല്ലെന്ന് അന്വേഷണ സംഘം നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.

കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്ന യുവനടി അനന്യ പാണ്ഡെയുമായുള്ള ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ചാറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അനന്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.വാട്ട്‌സ് ആപ്പ് ചാറ്റ് തമാശയുടെ ഭാഷയിലുള്ളതെന്നാണ് നടി മൊഴി നൽകിയിരിക്കുന്നത്.ആര്യന് ലഹരിമരുന്ന് കച്ചവടക്കാരുമായി ബന്ധമുണ്ടെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SHAH RUKH KHAN, BJP, MAHARASHTRA MINISTER CHHAGAN BHUJBAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.