യാത്രകളും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന നടനാണ് തല അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. ബൈക്കിൽ വാഗാ അതിർത്തി സന്ദർശിച്ച അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 20 ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ നിന്നാണ് അജിത്തിന്റെ ബൈക്ക് യാത്ര ആരംഭിച്ചത്. ആദ്യം അമൃതസർ സന്ദർശിച്ചതിനു ശേഷമാണ് അജിത് വാഗാ അതിർത്തിയിൽ എത്തിയത്. വാഗാ അതിർത്തിയിലെ പരേഡ് കാണാനും താരം സമയം കണ്ടെത്തി, ഒപ്പം ജവാൻമാർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. അജിത്തിന്റെ അടുത്ത ലക്ഷ്യം നേപ്പാളിലെ കാഠ്മണ്ഡു ആണ്. അതിനു ശേഷം താരം ബൈക്കിൽ തന്നെ ചെന്നൈയിലേക്ക് മടങ്ങും.വാലിമൈ യുടെ ഷൂട്ടിങ്ങിനായ് റഷ്യയിൽ എത്തിയപ്പോൾ ബൈക്ക് എടുത്ത് റഷ്യ ചുറ്റാനിറങ്ങിയ താരത്തിന്റെ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |