SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.27 PM IST

ആകാശ് തില്ലങ്കേരിക്കും സംഘത്തിനും വാഹനാപകടത്തിൽ പരിക്ക്

p

കൂത്തുപറമ്പ്: യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് വധക്കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി ഉൾപ്പെടെ നാല് പേർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൂത്തുപറമ്പിനടുത്ത് നീർവേലിയിൽ അപകടത്തിൽ പെടുകയായിരുന്നു. ആകാശിനൊപ്പമുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശികളായ അശ്വിൻ, അഖിൽ, ഷിബിൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ അശ്വിന്റെയും അഖിലിന്റെയും നില ഗുരുതരമാണ്.

നിയന്ത്രണം വിട്ട കാർ റോഡരികിൽ അടുക്കിവച്ചിരുന്ന സിമന്റുകട്ടകളിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നാലു പേരെയും കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാർ കൂത്തുപറമ്പ് ഭാഗത്തുനിന്നും മുഴക്കുന്നിലേക്ക് പോവുകയായിരുന്നെന്നാണ് സൂചന. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. അപകടത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ആകാശിനെ അടുത്തിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.