കാലടി: കാഞ്ഞൂർ പുതിയേടത്ത് ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചൊവ്വര കിഴക്കേപ്പുറത്ത് വീട്ടിൽ പുഷ്പരാജ് (38), പുതിയേടം കരിയക്കാട്ട് വീട്ടിൽ ജിനോ (24) എന്നിവരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 21ന് രാവിലെ 11 ഓടെ ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന പാറപ്പുറം കുഴിപ്പറമ്പിൽ വീട്ടിൽ റെജിയെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുമ്പു ദണ്ഡ് കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റെജി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. ഒളിവിൽ പോയ പ്രതികളെ പ്രത്യേക അന്വേഷണ സംഘം മറ്റൂരിൽ നിന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ ബി. സന്തോഷ്, എസ്.ഐമാരായ കെ.കെ. ഷബാബ്, ജയിംസ് മാത്യു, രാജേന്ദ്രൻ, എ.എസ്.ഐ. അബ്ദുൾ സത്താർ, സി.പി.ഒമാരായ നജാഷ്, സിദ്ദിഖ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |