തൃശൂർ : കോൺഗ്രസിൽ നിന്നും രാജിവെച്ച എ.വി ഗോപിനാഥിനെ തിരികെ കൊണ്ടുവരണമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം പത്മജ വേണുഗോപാൽ. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് താനെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗമായ പത്മജ വേണുഗോപാൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോൾ പലതും പറഞ്ഞു എന്ന് വരും. ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാൻ എനിക്ക് പേടിയൊന്നും ഇല്ല.കാര്യപ്രാപ്തിയുള്ള നേതാക്കളെ മാറ്റി നിറുത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ചയ്ക്ക് കാരണം. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ടുവരണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |