പ്രിമിയർ ലീഗിൽ ലിവർപൂൾ 5-0 ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ മാഞ്ചസ്റ്ററിന്റെ തട്ടകമായ ഒാൾഡ് ട്രഫോൾഡിൽ ചെന്ന് മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ജയിക്കുകയായിരുന്നു ലിവർപൂൾ. സൂപ്പർ താരം മുഹമ്മദ് സലായുടെ ഹാട്രിക്കിലൂടെയായിരുന്നു ലിവർപൂളിന്റെ ജയമൊരുങ്ങിയത്. 38<45,50 മിനിട്ടുകളിലായിരുന്നു സലായുടെ സ്കോറിംഗ്. അഞ്ചാം മിനിട്ടിൽ നബി കെയ്ത്തയും 13-ാം മിനിട്ടിൽ ഡീഗോ യോട്ടയും ആദ്യ രണ്ട് ഗോളുകൾ നേടി. 60-ാം മിനിട്ടിൽ പോഗ്ബ ചുവപ്പുകാർഡ് കണ്ട് പുറത്തായത് മാഞ്ചസ്റ്ററിന് മറ്റൊരു തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |