തിരുവനന്തപുരം: കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങളെക്കുറിച്ച് പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പര ' കാവ്യലീല ' കേന്ദ്ര സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗം ഡോ.എൻ. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ. സുഷമ, അനിൽ നെടുങ്ങോട്, ഹേമ ഷാജി, ഡോ. സാബു കോട്ടുക്കൽ, ഡോ.സി. നാരായണ പിള്ള, തിരുമല ശിവൻകുട്ടി, ഡോ. ഹരികൃഷ്ണൻ, അനിത ശരത്, ബി.ആർ. രാജേഷ് എന്നിവർ വിവിധ കൃതികളെ കുറിച്ച് പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |