എറണാകുളം: ഇന്ന് ആരംഭിച്ച സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വയനാട് കണ്ണൂരിനെ പരാജയപ്പെടുത്തി. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വയനാടിനു വേണ്ടി ശ്രുതി ഇരട്ട ഗോളുകൾ നേടി. 15ാം മിനിട്ടിലും 51ാം മിനിട്ടിലുമായിരുന്നു ശ്രുതിയുടെ ഗോളുകൾ. 79ാം മിനിട്ടിൽ ലുബ്ന ബഷീർ വയനാടിന്റെ മൂന്നാമത്തെ ഗോൾ നേടി.
ഉച്ചക്കു ശേഷം നടക്കേണ്ടിയിരുന്ന തിരുവനന്തപുരവും എറണാകുളവും തമ്മിലുള്ള ഇന്നത്തെ രണ്ടാമത്തെ മത്സരം എറണാകുളം ടീമിലെ ഒരാൾ കൊവിഡ് പൊസിറ്റീവായതിനെ തുടന്ന് ഉപേക്ഷിച്ചു. തിരുവനന്തപുരം അടുത്ത റൗണ്ടിലേക്ക് മുന്നേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |