കണ്ണൂർ: അഫിലിയേറ്റഡ് കേളേജുകളിലേക്കുള്ള 2021-22 അദ്ധ്യയനവർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിന്റെ സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഇന്ന് തന്നെ അഡ്മിഷൻ ഫീസടച്ച് പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടമാകും.
സെനറ്റിലെ ഒഴിവുകൾ നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിനായി നിയമസഭാ സാമാജികർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ (കോർപറേഷൻ, നഗരസഭ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്) മേയർ/ ചെയർമാൻ/ പ്രസിഡന്റുമാർ എന്നിവരുടെ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പയ്യന്നൂർ ക്യാമ്പസിൽ ഭൗതിക ശാസ്ത്ര പഠനവകുപ്പിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) 2021-23 പ്രോഗ്രാമിലേക്ക് എസ്.സി (2) എസ്.ടി(1) വിഭാഗത്തിൽ സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ 27ന് രാവിലെ 10.30 നു പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |