SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.39 PM IST

194 പേർക്ക് കൊവിഡ് ടി.പി.ആർ 11.83

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 194 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 242 പേർ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 193 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.83 ആണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124102 ആയി. 120,781 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2627 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2468 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ

പുൽപ്പള്ളി 32, വൈത്തിരി 27, മീനങ്ങാടി 15, കാണിയാമ്പറ്റ 14, കൽപ്പറ്റ, മാനന്തവാടി 13 വീതം, ബത്തേരി 10, എടവക 9, പനമരം 8, മുള്ളൻകൊല്ലി, നെന്മേനി 7 വീതം, കോട്ടത്തറ, മുട്ടിൽ 5 വീതം, അമ്പലവയൽ, തിരുനെല്ലി 4 വീതം, പൂതാടി, തരിയോട്, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, മൂപ്പൈനാട്, നൂൽപ്പുഴ, തവിഞ്ഞാൽ 2 വീതം, പൊഴുതന, തൊണ്ടർനാട് ഓരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്ന് വന്ന തരിയോട് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.


242 രോഗമുക്തർ

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 13 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 229 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 626 പേർ

655 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 7503 പേർ

ഇന്നലെ അയച്ചത് 348 സാമ്പിളുകൾ

ഇതുവരെ അയച്ചത് 824034 സാമ്പിളുകൾ

ഫലം ലഭിച്ചത് 823742

699640 നെഗറ്റീവും 124102 പോസിറ്റീവും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.