കൊച്ചി: പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീൽ ഹൈക്കോടതി ഒക്ടോബർ 27നു പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലിൽ വാദം കേൾക്കുന്നത്.
വി.കെ. ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ നോട്ടു നിരോധന സമയത്ത് പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് കുമാർ നൽകിയ ഹർജിയിലാണ് അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ ,തന്റെ വാദം കേൾക്കാതെയാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് അപ്പീൽ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |