തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 6664 പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. 10.88ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 53മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 9 മരണങ്ങളും മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18വരെയുള്ള 219മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 6356 പേർ സമ്പർക്കരോഗികളാണ്. 229പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 20പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 59ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 9010പേർ രോഗമുക്തി നേടി.
158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |