SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.23 PM IST

'കരുതലോടെ മുന്നോട്ട്' ഹോമിയോ മരുന്ന് വിതരണത്തിന് തുടക്കം

കണ്ണൂർ: കുട്ടികളിലെ കൊവിഡ് പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ (എച്ച്.ഐ.ബി) വിതരണം ചെയ്യുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതി ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നത്.
ഓൺലൈൻ വഴി പേര് രജിസ്റ്റർ ചെയ്ത് രക്ഷിതാക്കൾ മുഖേനയാണ് മരുന്ന് വിതരണം. https//ahims.kerala.gov.in എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സംശയ നിവാരണത്തിനായി 1800-599-2011 എന്ന ടോൾ ഫ്രീ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. ബുധനാഴ്ച വരെയാണ് മരുന്ന് വിതരണം. ജില്ലാ ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ കെ രത്‌നകുമാരി അദ്ധ്യക്ഷയായി.
കോർപ്പറേഷൻ വാർഡ് കൗൺസിലർ അഡ്വ. പി.കെ അൻവർ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. അബ്ദുൾ സലാം, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. കെ.സി അജിത് കുമാർ, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ. ജ്യോതി, ടി.സി.എം.സി മെഡിക്കൽ കൗൺസിൽ അംഗം ഡോ. കെ.സി വത്സല, നോഡൽ ഓഫീസർ ഡോ. ഹരികൃഷ്ണൻ, ഡോ. എ. വിജയ, ഡോ. ബിജോയ്, ഡോ. വിനോദ്, ഡോ. ജിമ്രിസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.