SignIn
Kerala Kaumudi Online
Thursday, 28 March 2024 4.18 PM IST

'സംസ്‌കൃതി'യിൽ 'കഥയരങ്ങും കവിയരങ്ങും'

ss
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രതിമാസ സാംസ്‌കാരികോത്സവമായ 'സംസ്‌കൃതി'യുടെ ഭാഗമായി നടന്ന 'കഥയരങ്ങും കവിയരങ്ങും' കവിയും മാദ്ധ്യമപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രതിമാസ സാംസ്‌കാരികോത്സവമായ 'സംസ്‌കൃതി'യുടെ ഭാഗമായി നടന്ന 'കഥയരങ്ങും കവിയരങ്ങും' കവിയും മാദ്ധ്യമപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിൽ നിർഭയമായി ജീവിക്കുവാനും എഴുതുവാനും കഴിഞ്ഞില്ലെങ്കിൽ നമ്മിൽ എന്തു സാംസ്‌കാരികതയാണ് അവശേഷിക്കുന്നതെന്നും ഈ നിസ്സംഗ മനോഭാവം തിരുത്തപ്പെടുന്ന ഒരു മണ്ഡലം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഇൻ ചാർജ്ജ് പ്രഫ. വി. കാർത്തികേയൻ നായർ അതിഥികളെ സ്വാഗതം ചെയ്തു. എഴുത്തുകാരായ വിജയകൃഷ്ണൻ, രാജീവ് ഗോപാലകൃഷ്ണൻ, ഉണ്ണി പ്രശാന്ത്, എസ്. സരസ്വതി, ദീപ സോമൻ ദേവീകൃപ, സെയ്ദ് സബർമതി, അംബിദാസ് കാരേറ്റ്, അജിത്ത് വി. എസ്. എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.

സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകൾ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ഫെയ്സ്ബുക്ക് പേജ് വഴി തത്സമയം കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POETRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.