SignIn
Kerala Kaumudi Online
Friday, 29 March 2024 6.53 PM IST

അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

d

തിരുവനന്തപുരം: 68ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തുടക്കമാകും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണസംഘം രജിസ്ട്രാർ പി.ബി.നൂഹ് പതാക ഉയർത്തും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ എന്നിവർ മുഖ്യാതിഥികളാകും. എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്.എൻ.കൃഷ്ണൻ നായർ സ്വാഗതവും അഡിഷണൽ രജിസ്ട്രാർ സെക്രട്ടറി അനിത ടി.ബാലൻ നന്ദിയും പറയും. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിഷയാവതരണം നടത്തും. കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബ് മോഡറേറ്ററാകും. കരകുളം കൃഷ്ണപിള്ള, സി.പി.ജോൺ, എ.പ്രതാപചന്ദ്രൻ എന്നിവർ ചർച്ച നയിക്കും. സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം കെ. രാജഗോപാൽ സ്വാഗതവും സെമിനാർ കമ്മിറ്റി കൺവീനർ കെ. രാജേന്ദ്രൻ നന്ദിയും പറയും. സമാപന സമ്മേളനം നവംബർ 20ന് കോഴിക്കോട്ട് നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.