SignIn
Kerala Kaumudi Online
Friday, 19 April 2024 9.59 AM IST

മീറ്റർ കമ്പനിയെ ലാഭത്തിലാക്കാൻ മാസ്റ്റർ പ്ളാൻ

company-

10 വർഷം കൊണ്ട് ലക്ഷ്യത്തിലെത്തും

കൊല്ലം: കൊല്ലം മീറ്റർ കമ്പനിയെ വരുന്ന 10 വർഷം കോണ്ട് പ്രതിവർഷം 29 കോടി രൂപ ലാഭമുണ്ടാക്കുന്ന സ്ഥാപനമാക്കി മാറ്റാനുള്ള മാസ്‌റ്റർ പ്ലാൻ സർക്കാരിന് സമർപ്പിച്ചു. പല ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഒമ്പത്‌ പദ്ധതികളാണ് മാസ്റ്റർ പ്ളാനിലുള്ളത്.

പോളിമർ ഇൻസുലേറ്റർ നിർമ്മാണ യൂണിറ്റാണ് ആദ്യം. നിലവിലുള്ള മോട്ടോർ സ്‌റ്റാർട്ടറിന്‌ പകരമായി ഇലക്‌ട്രോണിക് മോട്ടോർ സ്‌റ്റാർട്ടർ യൂണിറ്റ് നടപ്പാക്കും. വ്യവസായവകുപ്പ്‌ അനുവദിച്ച രണ്ടര കോടിയിൽ ഒരു കോടി കമ്പനിയുടെ അക്കൗണ്ടിലെത്തി. 2020-21ൽ 28.52 കോടിയുടെ വിറ്റുവരവാണ് സ്ഥാപനത്തിനുള്ളത്. 9 പുതിയ ഉത്പന്ന യൂണിറ്റുകൾ തുടങ്ങി 300 കോടിയിൽ എത്തിക്കുകയാണ് ലക്ഷ്യം. സ്റ്റാർട്ടർ വില്പനയിൽ കമ്പനിക്കു 40 വർഷത്തെ പാരമ്പര്യമുണ്ട്‌. എന്നാൽ വിപണിയിലെ ആവശ്യം പരിഗണിച്ചാണ്‌ ഇലക്‌ട്രോണിക് മോട്ടോർ സ്‌റ്റാർട്ടർ ഉത്പാദനത്തിലേക്ക്‌ മാറുന്നത്‌.

നിലവിലെ ഉത്പന്നമായ 11 കെ.വി എ.ബി.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇൻസുലേറ്റർ. ഉത്തരേന്ത്യയിൽ നിന്ന്‌ എത്തിക്കുന്ന ഇവയുടെ ലഭ്യത കുറയുന്നത്‌ വൈദ്യുതി ഉത്പാദനത്തെ ബാധിച്ച സാഹചര്യത്തിലാണ്‌ പോളിമർ ഇൻസുലേറ്റർ യൂണിറ്റ്‌ തുടങ്ങുന്നത്‌. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനും എ.ബി.എസിന്‌ പകരം ട്രാൻഫോമർ സുരക്ഷിതത്വത്തിന് ഉപയോഗിക്കാവുന്ന റിംഗ്‌ മെയിൻ യൂണിറ്റും ഭാവിയിൽ നടപ്പാകും..

മാസ്റ്റർ പ്ളാനിലെ മറ്റു പദ്ധതികൾ

 മോട്ടോറിന്റെ പ്രവർത്തനത്തിനും വേഗം നിയന്ത്രിക്കാനുമുള്ള വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ്‌ (വി.എഫ്‌.ഡി)

 ഡ്രോണുകളിൽ ഉപയോഗിക്കാവുന്ന ബ്രഷ്‌ലെസ് ഡി.സി മോട്ടോർ

 വൈദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററി

 എൽ.ടി പിൻ ഇൻസുലേറ്റർ, ലോഡ്‌ ബ്രേക്ക്‌ സ്വിച്ച്‌,

 ലോഡ്‌ സൈഡ്‌ മാനേജ്‌മെന്റ്‌ ഡിവൈസ്‌, വൺ കെ.വി പോർട്ടബിൾ ജെൻസെറ്റ്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.