ഷാർജ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12ൽ ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ സ്കോട്ട്ലാൻഡിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും നിറഞ്ഞാടിയ അഫാഗിനിസ്ഥാന്130 റൺസിന്റെ വമ്പൻ ജയം.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടിക്കിറങ്ങിയ സ്കോട്ട്ലാൻഡ് 10.2 ഓവറിൽ 60 റൺസിന് ആൾഔട്ടാവുകയായിരുന്നു. റണ്ണടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വിജയമാണിത്. 4 ഓവറിൽ 20 റൺസ് നൽകി 5 വിക്കറ്റ് വീഴ്ത്തിയ മുജീബും 2.2 ഓവറിൽ 9 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനും ചേർന്നാണ് സ്കോട്ട്ലാൻഡിനെ ചരുട്ടിക്കെട്ടിയത്. 25 റൺസെടുത്ത ഓപ്പണർ ജോർജ് മുർസിയാണ് സ്കോട്ട്ലാൻഡിന്റെ ടോപ്സ്കോറർ
നേരത്തേ 34 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 59 റൺസെടുത്ത നജീബുള്ള സദ്രാനാണ് അഫാഗാൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
37 പന്തിൽ 1 ഫോറും 4 സിക്സും ഉൾപ്പെടെ 46 റൺസെടുത്ത റഹ്മാനുള്ള ഗുർബാസും 30പന്തിൽ 3 വീതംസിക്സും ഫോറും ഉൾപ്പെടെ 44 റൺസെടുത്ത ഹസ്രത്തുള്ള സസ്സായിയും നല്ല പ്രകടനം കാഴ്ച വച്ചു. നബി 4 പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നു. ഷരീഫ് സ്കോട്ട്ലാൻഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇന്നത്തെ
മത്സരം
ദ.ആഫ്രിക്ക -
വിൻഡീസ്
(വൈകിട്ട്
3.30 മുതൽ)
പാകിസ്ഥാൻ -
ന്യൂസിലൻഡ്
(രാത്രി7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |