SignIn
Kerala Kaumudi Online
Thursday, 25 April 2024 5.58 AM IST

ഇന്ത്യയുടെ തോൽവി പടക്കം പൊട്ടിച്ച് ആഘോഷിച്ചവർ പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ഗംഭീർ പുലിവാല് പിടിച്ചു

gautam-gambhir

ന്യൂഡൽഹി: ഇന്ത്യ ലോകകപ്പിൽ പാകിസ്ഥാനോട് പരാജയപ്പെട്ടതിന്റെ തൊട്ടു പിറകേ ന്യൂഡൽഹിയിൽ ചിലയിടങ്ങളിൽ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതായി മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ട്വിറ്ററിൽ ആരോപിച്ചിരുന്നു. ന്യൂഡൽഹിയിൽ ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാൻ വിജയം ആഘോഷിക്കുന്നതിന് ഇവിടെ ചിലർ പടക്കം പൊട്ടിക്കുകയാണെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഇതിനു മറുപടിയായി പാകിസ്ഥാൻ വിജയം ആഘോഷിക്കുന്നവർ ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോകണമെന്ന് മുൻ ഇന്ത്യൻ താരവും ബി ജെ പി നേതാവുമായ ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു.

ഗംഭീറിന്റെ ട്വീറ്റിനെ സ്വാഗതം ചെയ്യുന്നവരുണ്ടെങ്കിലും താരത്തിന്റെ നിലപാടിനെ എതിർത്ത് ഒട്ടനവധി പേരാണ് പ്രതികരണവുമായി എത്തിയത്. ദേശീയ താരങ്ങൾ ഇത്തരത്തിൽ രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിൽ തല്ലിക്കുന്നത് നിർത്തണമെന്ന് ഒരാൾ ഗംഭീറിനോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച ബംഗ്ളാദേശ് താരം മഷ്റഫെ മൊർത്താസയെ ഗംഭീർ മാതൃകയാക്കണമെന്ന് മറ്റൊരു വ്യക്തി കുറിച്ചു.

നേരത്തെ ഇന്ത്യ പാക് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചും ഗംഭീ‌ർ പുലിവാല് പിടിച്ചിരുന്നു. ഇന്ത്യ വിജയിക്കുമെന്നായിരുന്നു ഗംഭീറിന്റെ ട്വിറ്ററിലൂടെയുള്ള പ്രവചനം. എന്നാൽ ഇന്ത്യ ജയിക്കും എന്ന ഗംഭീറിന്റെ പ്രവചനങ്ങൾ വന്നപ്പോഴെല്ലാം ടീം ദയനീയമായി തോൽക്കുകയായിരുന്നുവെന്ന് ആരാധകർ ട്വിറ്ററിൽ കുറിക്കുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തൊട്ടുമുമ്പും ഗംഭീർ ഇന്ത്യ ജയിക്കുമെന്ന് പ്രവചിച്ചിരുന്നു. അന്നും ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റിരുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തി​ൽ പാകി​സ്ഥാനെതി​രെ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ദുബായ് സ്റ്റേഡി​യത്തി​ൽ ടോസ് നഷ്‌പ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തപ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 17.5 ഓവറിൽ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GAUTAM GAMBHIR, PAKISTAN, INDIA, VIRENDER SEHWAG, BCCI, PCB, ICC, WORLD CUP, T20, TWENTY20
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.