തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പിനെതിരായ യുഡിഎഫ് സമരത്തിനിടെ മേയർ ആര്യ രാജേന്ദ്രനെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരൻ. മേയറുടെ പെരുമാറ്റം പക്വതയില്ലാത്തതാണെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി മുരളീധരൻ പറഞ്ഞു. എന്നാൽ തന്റെ പ്രസ്താവന മേയർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ ഖേദിക്കുന്നെന്നും മുരളീധരൻ അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുന്നതിനും തന്നെ മന:പൂർവം സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതിനും ലൈംഗിക ചുവയോടെ മുരളീധരൻ പരാമർശം നടത്തിയെന്ന് മേയർ പൊലീസിൽ പരാതി നൽകിയിരുന്നു. മുരളീധരനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടാനാണ് പൊലീസ് തീരുമാനം.
മേയർ 'കാണാൻ നല്ല സൗന്ദര്യമാണെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപാട്ടാണ്' എന്നായിരുന്നു കോർപറേഷൻ ഓഫീസിന് മുന്നിലെ യുഡിഎഫ് സമരവേദിയിൽ വച്ച് മുരളീധരൻ പ്രസംഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |