SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.18 PM IST

പിരിവ് നൽകിയില്ല, സൂപ്പർ മാർക്കറ്റിന്റെ വഴി അടച്ച് സിപിഎം ബോർഡ്, വിവാദമായപ്പോൾ നീക്കി

cpim-thazhuthala-

കണ്ണനല്ലൂർ: ലോക്കൽ സമ്മേളനത്തിന് സംഭാവന നൽകിയില്ല എന്ന പേരിൽ സൂപ്പർ മാർക്കറ്റിന്റെ വഴി അടച്ച് സിപിഎം കൊടികളും ബാനറുകളും സ്ഥാപിച്ചു.കൊല്ലം കണ്ണനല്ലൂരിൽ ഞായറാഴ്ചയാണ് സംഭവം.സിപിഎം തഴുത്തല ലോക്കൽ സമ്മേളനത്തിന് ഇഎസ്ഐ ബ്രാഞ്ചിന്റെ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ബോർഡാണ് സൂപ്പർമാർക്കറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്നത്.

സമ്മേളനത്തിനായി 2000 രൂപ സിപിഎം പ്രവർത്തകർ കഴിഞ്ഞ ദിവസം പിരിവ് ചോദിച്ചിരുന്നു. എന്നാൽ 500 രൂപ നൽകാനെ കഴിയുവെന്ന് സൂപ്പർ മാർക്കറ്റ് അറിയിച്ചതിനെ തുടർന്ന് സിപിഎം പ്രവർത്തകർ മടങ്ങി പോകുകയായിരുന്നു. തുടർന്നാണ് മാർഗ തടസം സൃഷ്ടിച്ച് കൊണ്ട് കൊടികളും ബാനറുകളും സ്ഥാപിച്ചത്.എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് പിന്നീട് ഇവ മാറ്റി.

സംഭവത്തെ കുറിച്ച് അറിയില്ല എന്നാണ് സൂപ്പർമാർക്കറ്റ് അധികൃതർ പ്രതികരിച്ചത്.സംഭവത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സിപിഎം തഴുത്തല ലോക്കൽ സെക്രട്ടറി എൻ.സി.പിള്ള പറഞ്ഞു. ബാനറുകളും കൊടികളും മാറ്റിയത് തർക്കത്തെ തുടർന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, CPIM THAZHUTHALA BRANCH, CPIM BRANCH, CPIM KERALA, CPIM BRANCH SAMMELANAM, CPIM PARTY, CPIM HISTORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.