സോഷ്യൽ മീഡിയയിൽ സജീവമായ മലയാളികളുടെ പ്രിയനടിയാണ് റിമ കല്ലിങ്കൽ. റിമയുടെ ക്യാരക്റ്റർ ബേസ്ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘വൈൽഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെയാണ് വ്യത്യസ്തമായ ചിത്രങ്ങൾ റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്, നിഷേധം, ദേഷ്യം, വിലപേശൽ, വിഷാദം, സ്വീകാര്യത, എന്നാൽ അതിലേക്ക് ഒന്നു കൂടി കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു- പ്രതികാരം..." എന്ന ക്രുവെല്ല ഡി വില്ലിന്റെ വാക്കുകൾ ക്യാപ്ഷൻ നൽകിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. (ബ്രിട്ടീഷ് എഴുത്തുകാരൻ ഡോഡി സ്മിത്തിന്റെ 1956ലെ നോവലിലെ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് Cruella de Vil)
ഏതായാലും പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പൂർണിമ ഇന്ദ്രജിത്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.
ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ മലയാളസിനിമയിലെത്തിയ നടിയാണ് റിമ. അഭിനേത്രി, നർത്തകി, നിർമ്മാതാവ് എന്ന നിലകളിലും റിമ ശോഭിച്ചിട്ടുണ്ട്. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |