SignIn
Kerala Kaumudi Online
Saturday, 20 April 2024 9.28 PM IST

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ചരിത്ര വിജയത്തിന് ശേഷം ടീമംഗങ്ങളോട് പാക് നായകന്റെ അഭ്യർത്ഥന, വൈറലായി വീഡിയോ

babar-azam

ദുബായ്: കഴിഞ്ഞ ദിവസം ദുബായിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ലോകകപ്പിൽ ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ഇന്ത്യയ്ക്ക് മേൽ വിജയം നേടുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം മറികടന്ന പാകിസ്താന്‍ മുഹമ്മദ് റിസ്‌വാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 10 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.

മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തന്റെ ടീമംഗങ്ങളോട് നടത്തിയ അഭ്യർത്ഥന ശ്രദ്ധനേടുകയാണ്. തങ്ങളുടെ വിജയത്തിൽ അമിതമായി ആവേശഭരിതരാകരുതെന്നാണ് ബാബർ തന്റെ സഹതാരങ്ങളോട് അഭ്യർത്ഥിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും ടൂർമെന്റിലെ അടുത്ത മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാബർ കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പങ്കുവച്ച വീഡിയോയിലാണ് ബാബർ അസം ഇത്തരത്തിൽ സഹതാരങ്ങളോട് ആവശ്യപ്പെടുന്നത്.

ഇതൊരു വ്യക്തിയുടെ പ്രകടനത്തിന്റെ ഫലമല്ലെന്നും ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും ഓർമിപ്പിച്ച ബാബർ അമിതാവേശത്തിൽ മുങ്ങിപ്പോകരുതെന്നും ഉപദേശിച്ചു. ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കുന്നതാകണം തങ്ങളുടെ ലക്ഷ്യമെന്നും അധികമായി വിശ്രമിക്കാതെ ഒരോരുത്തരും അവരവരുടെ നൂറ് ശതമാനം നൽകണമെന്നും ബാബർ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, T20, BABAR AZAM, INDIA, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.