SignIn
Kerala Kaumudi Online
Friday, 19 April 2024 10.08 AM IST

ബീഫ് നിസാരക്കാരനല്ല,​ ക്ഷീണമകറ്റാനും,​ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനും ഇവൻ മതി

beef

​​​ബീഫ് മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ്.ബീഫ് കഴിക്കുന്നവർക്ക് പല ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ട് പോലും ബീഫിനോടുള്ള പ്രിയം മലയാളികൾ കുറച്ചിട്ടില്ല.അതുകൊണ്ട് തന്നെ ഇഷ്ട വിഭവത്തിൻറെ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മാംസ്യം

മാംസ്യം ഉൾപ്പെടുന്ന പ്രധാന ഭക്ഷണ സ്രോതസ്സാണ് ബീഫ്. 26 മുതൽ 27 വരെ ശതമാനം മാംസ്യം ബീഫിൽ അടങ്ങിയിട്ടുണ്ട്. മാംസങ്ങളിൽ ഉൾപ്പെടുന്ന മാംസ്യം പൊതുവെ ഗുണം കൂടിയവയാണ്.ഇവ നിർമ്മിച്ചിരിക്കുന്നത് അമിനോ ആസിഡുകൾ കൊണ്ടാണ്. ഇവ ശരീരത്തിന് ഏറെ അത്യാവശ്യവുമാണ്.

കൊഴുപ്പ്

ബീഫിനെ ഏറെ സ്വാദിഷ്ടമാക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിൻറെ സാന്നിദ്ധ്യമാണ്.അതുപോലെ തന്നെ ഊർജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതും ഇത് തന്നെയാണ്.പോത്തിൻറെ വർഗ്ഗം, പ്രായം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിൻറെ അളവ് വർദ്ധിക്കും.സ്‌റ്റിയക് ആസിഡ്,ഒലിയക് ആസിഡ്,പാമിറ്റിക് ആസിഡ് തുടങ്ങിയ ഫാറ്റി ആസിഡുകളും ബീഫിൽ പ്രധാനമായി അടങ്ങിരിക്കുന്നു.

ഇരുമ്പ്

ബീഫിൽ ഇരുമ്പിൻറെ അംശം ധാരാളമായി കാണുന്നുവെന്ന് മാത്രമല്ല ശരീരത്തിന് വളരെ ഫലപ്രദമായി ആഗികരണം ചെയ്യാവുന്ന രൂപത്തിലാണ് ഇരുമ്പ് അടങ്ങിയിരിക്കുന്നത്. ബീഫിൽ അടങ്ങിയിരിക്കുന്ന ബി വിറ്റാമനുകളിലൊന്നായ നിയാസിന്റെ അളവ് കുറയുന്നത് ഹൃദയ രോഗ സാദ്ധ്യത കൂട്ടും.

ടോറിൻ

മത്സ്യത്തിലും മാംസത്തിലും കാണപ്പെടുന്ന ആൻറി ഓക്സഡൻറായ അമിനാമ്ളമാണിത്. ഇത് നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.ഹൃദയത്തിൻറെയും മാംസ പേശികളുടെയും പ്രവർത്തനത്തെ ടോറിൻ സഹായിക്കുന്നു.

സെലീനിയം

ബീഫിൽ ധാരാളമായി കാണപ്പെടുന്ന സെലീനിയം ഒട്ടേറെ ശാരീരിക ധർമ്മങ്ങൾക്ക് ആവശ്യമാണ്.

പ്രോട്ടീൻ

ബീഫിൽ എല്ലാതരം അമിനാമ്ശങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഒരു കംപ്ശീറ്റ് പ്രോട്ടീൻ എന്നു തന്നെ വിളിക്കാം.ബീഫിൽ കാണുന്ന കാർണോസിൻ മാംസപേശികൾക്ക് ആവശ്യമായ ഒരു ഡൈ പെപ്‌റ്റൈഡാണ്.മനുഷ്യപേശിയിലെ കാർണോസിൻറെ സാനിദ്ധ്യം ക്ഷീണം കുറക്കുകയും ശാരീരിക ക്ഷമത വർദ്ധിപ്പികയും ചെയ്യും.

ഇത്തരത്തിൽ ചില ഗുണങ്ങൾ ഉള്ളപ്പോൾ തന്നെ ബീഫിൻറെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEEF, BEEF KERALA, BEEF CURRY, BEEF BENIFIT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.