SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.24 PM IST

അവളും അവളും പ്രണയിക്കുമ്പോൾ 

aa


അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ലെസ്ബിയൻ പ്രണയം പറയുന്ന ഹോളി വൂണ്ട്


നിശബ്ദമായി പറയുന്ന ഹോളി വൂണ്ടിൽ അവളും അവളും ആഴത്തിൽ പ്രണയത്തിലാണ്. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഹോളി വൂണ്ടിന്റെ ആദ്യ പോസ്റ്ററിൽ രണ്ടു പെൺകുട്ടികൾ ചുംബിക്കുന്നു. മുൻപും മലയാള സിനിമയിൽ പറയാതെ പറഞ്ഞ ലെസ്ബിയൻ പ്രണയങ്ങൾ ഉണ്ടെങ്കിലും ഇത്തരത്തിൽ നിശബ്ദമായി പ്രണയിക്കുന്ന പെൺകുട്ടികളുടെ സിനിമ ഏറെക്കാലത്തിനുശേഷമാണ് വരുന്നത്.'' അക്കാഡമിക് ഉദ്ദേശ്യത്തോടെ എടുത്ത ലെസ്ബിയൻ ചിത്രമാണ് ഹോളി വൂണ്ട്. വിശുദ്ധ മുറിവ് എന്ന് അർത്ഥം വരുന്ന ടൈറ്റിലിൽ തന്നെയുണ്ട് സിനിമയുടെ ഇതിവൃത്തം. കായൽ കരയിൽ ജീവിക്കുന്ന രണ്ടു പെൺകുട്ടികൾ. അവരുടെ ബാല്യകാലം മുതലുള്ള പരിശുദ്ധമായ പ്രണയത്തിന്റെ ഊഷ്മളമായ കഥയാണ് ചിത്രം പറയുന്നത്. ലെസ്ബിയനായ പെൺകുട്ടികളുടെ വികാരങ്ങളും അവരുടെ ഭാവിയെ കുറിച്ചുമൊക്കെയാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. നിശബ്ദ സിനിമയാണ്. ലെസ്ബിയൻ പ്രണയങ്ങൾ എപ്പോഴും ഒരു കോണിലൂടെ മാത്രമെ നമ്മൾ കണ്ടിട്ടുള്ളു. പ്രണയത്തിനൊരിക്കലും ലിംഗം ബാധകമല്ല. പ്രണയം എന്നത് മനസ്സിൽ തോന്നുന്ന മനോഹരമായ വികാരമാണ്. അത് ഏത് ലിംഗത്തിലുള്ളവരോട് ആർക്കും തോന്നാം. ആ തോന്നുന്ന വികാരം പ്രകടിപ്പിക്കണം. ആ പെൺകുട്ടികളുടെ മനസും മനസും അടുക്കുമ്പോൾ പിന്നിട് അവരുടെ ജീവിതത്തിൽ കടന്നു വരുന്ന സാഹചര്യമാണ് സിനിമ പറയുന്നത്. എവിടെയോ വച്ച് മുറിഞ്ഞു പോകുന്ന ബന്ധം വർഷങ്ങൾക്കിപ്പുറം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാവുന്ന വൈകാരിക രംഗങ്ങളിലൂടെയെല്ലാം ചിത്രം കടന്നു പോകുന്നുണ്ട്. '' സംവിധായകൻ അശോക് ആർ നാഥിന്റെ വാക്കുകൾ.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്, ഫെസ്റ്റിവൽ ചിത്രമായാണ് ഹോളി വൂണ്ട് ഒരുങ്ങുന്നത്. ജാനകി സുധീറും അമൃതയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOLY WOUND, 11 KIDS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.