ജഗമേ തന്തിരത്തിൽ ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി ആര്യയുടെ 33 -ാമത് ചിത്രത്തിൽ നായികയാകുന്നു.ടെഡി എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ശേഷം സംവിധായകൻ ശക്തി രാജനും ആര്യയും ഒന്നിക്കുന്ന ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ടെഡിയെ പോലെ പുതിയ ചിത്രവും സയൻസ് ഫിക്ഷനായിരിക്കും. സിമ്രാൻ, കാവ്യ ഷെട്ടി എന്നിവരും ചിത്രത്തിലെ പ്രധാനതാരങ്ങളായി എത്തുന്നുണ്ട്.
മലേഷ്യ, ചെന്നൈ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഡി ഇമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർ വഹിക്കുന്നത്. മണി രത്നം സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടേതായി പൂർത്തിയാകാനുള്ളത്. മലയാളത്തിൽ അർച്ചന 31 നോട്ട് ഒൗട്ട് റിലീസിനൊരുങ്ങുന്നു. ഗോഡ്സെ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഐശ്വര്യ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |