SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.02 PM IST

മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്: അപേക്ഷ ക്ഷണിച്ച് കേന്ദ്രം

cea

ന്യൂഡൽഹി: മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവിനെ തേടിയുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്രസർക്കാർ. നിലവിലെ ഉപദേഷ്‌ടാവ് കെ.വി. സുബ്രഹ്മണ്യൻ മൂന്നുവർഷ കാലാവധി പൂർത്തിയാക്കി അടുത്തമാസം പടിയിറങ്ങുന്ന ഒഴിവിലേക്കാണിത്. പദവിയിൽ തുടരാനില്ലെന്നും അദ്ധ്യാപന-ഗവേഷണ മേഖലയിലേക്ക് തിരികെപ്പോകാനാണ് താത്പര്യമെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു.

ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തികകാര്യ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, റിസർവ് ബാങ്കിലും പൊതുമേഖലാ ബാങ്കുകളിലും ഉന്നതപദവികളിൽ സ്ഥിരംജോലി ചെയ്യുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര റെഗുലേറ്ററി സ്ഥാപനങ്ങൾ, രജിസ്‌റ്റർ ചെയ്‌ത സ്വകാര്യ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരും യോഗ്യരാണ്.

അപേക്ഷകന് എക്കണോമിക്‌സിലോ ഫിനാൻസിലോ മാസ്‌റ്റേഴ്‌സ് ബിരുദം വേണം. പ്രായം 56 കവിയരുത്. സാമ്പത്തിക ഉപദേഷ്‌ടാവായി ആറുവർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം.

താത്പര്യമുള്ളവർ 20 ദിവസത്തിനകം അപേക്ഷിക്കണമെന്നും നോട്ടിഫിക്കേഷനിൽ പറയുന്നു. ജനുവരിയിൽ പാർലമെന്റിൽ സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ പുതിയ ഉപദേഷ്‌ടാവിന്റെ നിയമനം വൈകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CEA, ECONOMIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.