ഗായികയായും നായികയായും നർത്തകിയായും ശോഭിക്കുന്ന താരമാണ് രമ്യ നമ്പീശൻ. പുത്തൻ ഫോട്ടോഷൂട്ടിൽ മികച്ചൊരു മോഡലിന്റെ വേഷത്തിലാണ് രമ്യ എത്തിയിരിക്കുന്നത്. വിജയ് യേശുദാസ് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും സഹതാരമായെത്തിയ ശേഷമാണ് രമ്യ നമ്പീശൻ നായികാ നിരയിലേക്ക് ചേക്കേറിയത്.
ചോക്ളേറ്റ്, ബാച്ചിലർ പാർട്ടി, ചാപ്പാകുരിശ് തുടങ്ങിയവ രമ്യയുടെ കരിയർ ബ്രേക്ക് ചിത്രങ്ങളാണ്. മലയാളത്തിലെപ്പോലെ തമിഴ് സിനിമാ ലോകത്തും ശ്രദ്ധ നേടാൻ നടിക്ക് സാധിച്ചു. തമിഴിലും മലയാളത്തിലും മാത്രമല്ല, തെലുങ്ക് സിനിമാ ലോകത്തും വമ്പൻ ഹിറ്റുകൾ സ്വന്തമാക്കാൻ രമ്യയ്ക്ക് കഴിഞ്ഞു. നാല് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രമ്യ കന്നടയിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴിലും നടി പിന്നണി ഗായികയായി എത്തിയ രമ്യയുടെ ഫൈവ് ഫൈവ്... എന്ന തുടങ്ങുന്ന പാട്ട് വൻ ഹിറ്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |