വർക്ക് ഫ്രെം ഹോം എന്ന് പറഞ്ഞു ശീലിച്ചവർക്ക് അധികം താമസിക്കാതെ തന്നെ വർക്ക് ഫ്രം സ്പെയ്സ് എന്ന് പറയാം. അതിനുള്ള തയ്യാറെടുപ്പിലാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും അദ്ദഹത്തിന്റെ ബ്ലൂ ഒര്ജിന് കമ്പനിയും. 32,000 സ്ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ബഹിരാകാശ വ്യവസായ പാര്‍ക്കിന്റെ പേര് "ഓര്‍ബിറ്റല്‍ റീഫ്" എന്നാണ് ബ്ലൂ ഒര്ജിന് പറയുന്നത്. സിനിമ ചിത്രീകരണം ഗവേഷണം തുടങ്ങിയവക്കുള്ള സൗകര്യങ്ങള്‍ക്ക് പുറമെ ഹോട്ടലും ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്. ബഹിരാകാശത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങളും പുതിയ വിപണിയും വികസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ ബഹിരാകാശ ഏജന്‍സികള്‍, നിക്ഷേപകര്‍, ഗവേഷകര്‍, മീഡിയ, ട്രാവല്‍ കമ്പനികള്‍, സംരംഭകര്‍, തുടങ്ങി സ്വന്തമായി ബഹിരാകാശ പദ്ധതികള്‍ ഇല്ലാത്ത രാജ്യങ്ങള്‍ക്കും ഓര്‍ബിറ്റല്‍ റീഫില്‍ ഇടമുണ്ടായിരിക്കുമെന്ന് ബ്ലൂ ഒര്ജിന് അറിയിച്ചു.
ഏയ്റോ സ്പെയ്സ് കമ്പനിയായ ബോയിങ്ങുമായി ചേര്‍ന്നാണ് ബെസോസ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത്. സിയറ സ്പെയ്സ്, ജെനസിസി എന്‍ഞ്ചിനീയറിംഗ് സെലൂഷന്‍സ്, റെഡ്വയര് സ്പെയ്സ്, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവരും ബസോസിന്റെ പദ്ധതിയുമായി സഹകരിക്കും.ഈ വര്‍ഷം ജൂലൈ 20ന് ആണ് ജെഫ് ബെസോസും സംഘവും ബ്ലൂ ഒര്‍ജിന്റെ ഷെപ്പേര്‍ഡ് റോക്കറ്റില്‍ ബഹിരാകാശ യാത്ര നടത്തിയത്. പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ വീതം ബ്ലൂ ഒര്‍ജിനില്‍ നിക്ഷേപിക്കാനാണ് ബെസോസിന്റെ പദ്ധതി.
Bringing together industry and academic leaders to develop a vibrant #LEOecosystem and business model for all. Meet our #OrbitalReef team! #BusinessoftheFuture @BlueOrigin @SierraSpaceCo @BoeingSpace @RedwireSpace @ASU pic.twitter.com/L4LCaqa4xG
— Orbital Reef (@OrbitalReef) October 26, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |