SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.19 PM IST

മോദി ദൈവത്തിന്റെ അവതാരമെന്ന് യു.പി മന്ത്രി

up-minister

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഉത്തർപ്രദേശ് മന്ത്രി. മോദി സാധാരണക്കാരനല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരി പറഞ്ഞത്. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരിയുടെ പുകഴ്ത്തൽ.

പ്രതിപക്ഷ പാർട്ടികളെ മന്ത്രി വിമർശിച്ചു. ഇവിടെ ബി.ജെ.പിയെ പരാജയപ്പെടുത്താനും മോദിജിയെ അധികാരത്തിൽ നിന്ന് തുരത്താനും 24 പാർട്ടികൾ 2019ൽ മഹാസഖ്യം രൂപീകരിച്ചു. അവരുടെ ലക്ഷ്യം മോദിയെ തുരത്തുക എന്നത് മാത്രമായിരുന്നു പക്ഷേ, ജനങ്ങൾ അവരെയാണ് തുരത്തിയത്.

അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെയും രാജ്യത്തെയും നേതാക്കൾ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, UP MINISTERS PM MODI INCARNATION OF ALMIGHTY REMARK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.