പൊൻകുന്നം: പ്രളയം നാശം വിതച്ച മലയോരമേഖലയിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി കാഞ്ഞിരപ്പള്ളി രൂപത റെയിൻബെ എന്ന പദ്ധതിക്ക് രൂപം നൽകി. സർക്കാരുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. രൂപതയുടേയും ഇടവകകളുടേയും ഉടമസ്ഥതയിലുള്ളതും സുമനസുകൾ നൽകുന്നതുമായ സ്ഥലങ്ങളിൽ ഭവനനിർമ്മാണം നടത്തുന്നതാണ് പദ്ധതി. ഇതിനായി ഭൂനിധി രൂപീകരിക്കും. ഓരോ വർഷവും 20 കോടിയോളം രൂപയുടെ സഹായം രൂപതയുടെ സാമൂഹ്യസേവനവിഭാഗങ്ങളുടെ പ്രവർത്തനത്തിലൂടെ ചെലവഴിക്കുന്നുണ്ടെന്ന് മാർ ജോസഫ് പുളിക്കൻ പറഞ്ഞു. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡോ.തോമസ് പൂവത്താനിക്കുന്നേൽ, ഫാ.തോമസ് മറ്റമുണ്ടയിൽ, ഫാ.സ്റ്റാൻലി പുള്ളോലിക്കൽ, അഡ്വ. വി.സി. സെബാസ്റ്റ്യൻ, അഡ്വ. സോണിതോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |