SignIn
Kerala Kaumudi Online
Saturday, 20 April 2024 2.30 AM IST

അഫ്‌ഗാനിസ്ഥാന്റെ ബുദ്ധിമുട്ടുകൾ സത്യത്തിൽ തുടങ്ങാൻ പോകുന്നതേയുള്ളൂ

afganistan

ഭൂമിശാസ്ത്രമാണ് ഒരു രാജ്യത്തിന്റെ ശത്രുവായി മാറുക. അല്ലെങ്കിൽ സുഹൃത്താവുക. ഇന്ത്യയിൽ 5000 വർഷങ്ങൾക്ക് മുമ്പ് (ക്രിസ്തുവർഷത്തിന് മുമ്പ് ) നാഗരിക സംസ്‌‌കാരം (Civilization) നിലനില്‌ക്കുമ്പോൾ അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും ജനങ്ങൾ ഗുഹകളിലും മറ്റുമാണ് അധിവസിച്ചിരുന്നത്. അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ക്രിസ്റ്റഫർ കൊളംബസ്. വളരെയധികം ബുദ്ധിമുട്ടിയാണ് കൊളംബസ് അമേരിക്ക കണ്ടെത്തിയത്. 1492ൽ ക്രിസ്റ്റർ കൊളംബസിന്റെ അമേരിക്കൻ സന്ദർശനത്തിലൂടെയാണ് അമേരിക്കയെ തിരിച്ചറിയാൻ നമുക്ക് സാധിച്ചത്.

1606ൽ ആദ്യത്തെ യൂറോപ്യൻ, ഡച്ച് പര്യവേക്ഷകൻ വില്യം ജാൻസൂൺ ഓസ്‌ട്രേലിയ സന്ദർശിച്ചതിലൂടെ ഈ രാജ്യത്തെക്കുറിച്ചും അറിവ് ലഭിച്ചു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് വില്യം ജാൻസൂണും ഓസ്‌ട്രേലിയ കണ്ടെത്തുന്നത്. കടലിനാൽ ചുറ്റപ്പെട്ടുകിടക്കുന്നത് ഈ രണ്ടു രാജ്യങ്ങൾക്കും ഒരു വലിയ അനുഗ്രഹമാണ്. അതേസമയം ഇന്ത്യയുടെ ഭൂമിശാസ്ത്രം ഈ രാജ്യത്തിന് വലിയ ശത്രുവായിട്ടാണ് ഭവിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനും ഇറാനും തമ്മിലുള്ള പാസുകളിൽ ഏറ്റവും വടക്കുഭാഗത്തുള്ളതും പ്രധാനപ്പെട്ടതുമായ ഖൈബർ പാസ് (Khaiber Pass) വടക്കു പടിഞ്ഞാറൻ ഭാഗത്തു നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ അധിനിവേശത്തിനുള്ള പ്രവേശന കവാടമാണ്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, പേർഷ്യ എന്നീ രാജ്യങ്ങളിലേക്ക് വ്യാപാരം നല്ലരീതിയിൽ നടത്തുന്നതിന് ഈ വഴി പ്രയോജനപ്പെടുന്നെങ്കിലും ഇന്ത്യയ്ക്ക് ഇതുമൂലം കൂടുതലും ദോഷമാണുണ്ടായത്. ഇന്ത്യാ രാജ്യം മൂന്ന് വശവും കടലിനാൽ ചുറ്റപ്പെട്ടും ഒരുവശം ഹിമാലയ പർവതത്തിനാൽ സംരക്ഷിക്കപ്പെടുന്നും ഉണ്ടെങ്കിലും പടിഞ്ഞാറു ഭാഗത്തുള്ള വഴി (Khaiber Pass) മുഖേനയാണ് എല്ലാ അക്രമികളും ഇന്ത്യയിൽ കടന്നുകയറുന്നത്. മുഹമ്മദ് ഗോറി
(1178,1192, 17 ആക്രമണങ്ങൾ), നാദിർഷാ (1739), അഹമ്മദ് ഷാ അബ്ദലി (1747) എന്നിവരെല്ലാം ഇന്ത്യയിലേക്കെത്തുകയും ഇന്ത്യൻ ജനതയുടെ ഐക്യമില്ലായ്മ മുതലെടുത്ത് നമ്മുടെ വിഭവങ്ങൾ കൊള്ളയടിച്ച് കൊണ്ടുപോകുകയും ചെയ്തു. ഡൽഹി സുൽത്താനേറ്റ് (1206 മുതൽ 1525 വരെ) മുഗൾ വംശജർ (1526 മുതൽ 1757 വരെ) ഇന്ത്യയിലെത്തുകയും സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യപോലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന മറ്റൊരു രാജ്യമാണ് അഫ്ഗാനിസ്ഥാൻ. 3000 വർഷങ്ങൾ കൊണ്ട് രാജ്യം ഈ ക്ളേശങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയാണ്.


അഫ്ഗാനിസ്ഥാനോട് ചേർന്ന് മൂന്ന് നാല് സാമ്രാജ്യങ്ങളുണ്ടായിരുന്നു. ഡാഡിയസ് രാജാവിന്റെ കാലം ബി.സി 502 മുതൽ ബി.സി 486 വരെ പേർഷ്യൻ രാജാക്കന്മാർ അഫ്ഗാനിസ്ഥാനിൽ വരികയും അവിടെ താമസിക്കുകയും ചെയ്തിരുന്നു. ഗ്രീക്ക് രാജാവ് അലക്സാണ്ടർ സിക്കിൻദ്ധർ അഫ്ഗാനിസ്ഥാൻ വഴി ഏഷ്യയിലേക്കു വരുമ്പോൾ അഫ്ഗാനിസ്ഥാനിൽ താമസിക്കേണ്ടി വന്നു. ഇന്നു കാണുന്ന പട്ടണങ്ങളുടെ രൂപമുണ്ടാക്കിയത് ഗ്രീക്ക് രാജാവ് അലക്സാണ്ടറാണ്. പിന്നീട് ബോധരാജാക്കന്മാർ ഏകദേശം 1000 വർഷം ബാമിയാൻ എന്ന സ്ഥലത്ത്
അവരുടെ തലസ്ഥാനമുണ്ടാക്കി AD 1 മുതൽ AD 10 വരെ അവിടെ ഭരിക്കുകയും ചെയ്തു. പിന്നീട് അറേബ്യൻ രാജാക്കന്മാർ അവിടെ വരികയും ആ സാമ്രാജ്യം പിടിച്ചെടുത്ത് അവരുടെ ഭരണത്തിൻ കീഴിലാക്കുകയും ചെയ്തു. ചരിത്രം പറയുന്നത്, തെക്ക് – പടിഞ്ഞാറ് ഏഷ്യയിലെ ജെങ്കിസ് ഖാൻ (Genghis Khan) 13-ാം നൂറ്റാണ്ടിൽ എല്ലാ ഭൂമികളും കരസ്ഥമാക്കി ഇവിടെ ഭരിക്കുകയായിരുന്നു എന്നാണ്. അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കാൻ ഈ രണ്ട് സാമ്രാജ്യവും തമ്മിൽ പോരാട്ടമായി. 18ാം നൂറ്റാണ്ടിൽ അഹമ്മദ് ഷാ അബ്ദലി ആണ് ഈ രണ്ട് സാമ്രാജ്യക്കാരെയും തോല്‌പിച്ച് രാജ്യം ഇന്ന് കാണുന്ന നിലയിലാക്കിയത്. തുർക്ക്, പേർഷ്യ, മുഗൾ എന്നീ മൂന്ന് സാമ്രാജ്യങ്ങളുടെ അടുത്തായതുകൊണ്ട് അഫ്ഗാനിസ്ഥാൻ സംസ്‌‌കാരമുള്ള രാജ്യമായി മാറിയിരുന്നു.

കൊളംബിയ യൂണിവേഴ്സിറ്റി സോഷ്യോളജിസ്റ്റ് ആൻഡ്രിയാസ് വിമ്മറിന്റെ അഭിപ്രായത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ രാഷ്ട്രനിർമ്മാണത്തിന്റെ വിജയം നിർണയിക്കാൻ മൂന്ന് ഘടകങ്ങൾ പ്രവണത കാണിക്കുന്നു: സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ ആദ്യകാല വികസനം, ഒരു പ്രദേശത്തുടനീളം പൊതുവസ്തുക്കൾ തുല്യമായി നല്‌കാൻ കഴിയുന്ന ഒരു സംസ്ഥാനത്തിന്റെ ഉയർച്ച, ആശയവിനിമയ മാദ്ധ്യമത്തിന്റെ ആവിർഭാവം. ഈ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അഫ്ഗാനിസ്ഥാനിൽ നല്ല ഒരു രാജ്യമുണ്ടാക്കാനുള്ള അന്തരീക്ഷവും അവസരവും ലഭിച്ചിട്ടില്ല. മറ്റ് സാമ്രാജ്യങ്ങൾ നൂറ്റാണ്ടുകളായി ഇവിടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനാലും കാലങ്ങളായി നിരവധി ജനവംശങ്ങൾ അഫ്ഗാനിസ്ഥാനിലെത്തി വാസമുറപ്പിച്ചിട്ടുള്ളതിനാലും സമാധാനപരവും സൗഹാർദ്ദപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനോ മികച്ച ഒരു സമൂഹം കെട്ടിപ്പടുക്കാനോ അഫ്ഗാൻ ജനതയ്ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനോ സാധിച്ചിട്ടില്ല. മാത്രമല്ല, വ്യത്യസ്ത ജാതിവർഗങ്ങൾ (Tribes) നിലനില്‌ക്കുന്നതിനാൽ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസത്തെ ഒരേരീതിയിൽ സംരക്ഷിച്ച് ഐക്യത്തോടെ മുന്നോട്ടു പോകാനും കഴിഞ്ഞിട്ടില്ല. കാലങ്ങളായി അഫ്ഗാനിസ്ഥാനിൽ വസിക്കുന്നവർക്കായി പൊതുവായ ഒരു ഭാഷയും വികസിപ്പിച്ചെടുക്കാനും സാധിച്ചിട്ടില്ല. സാക്ഷരതയിൽ പിന്നാക്കം പോകുന്നതിന് ഇത് വഴിതെളിച്ചു.


രാജ്യത്തിന്റെ എല്ലാ ദിക്കിൽനിന്നും നിരവധി കുടിയേറ്റം ഉണ്ടായിട്ടുണ്ട്. ഇന്ന് അഫ്ഗാനിസ്ഥാനിലെ 42 ശതമാനം ആളുകളും പഷ്തൂണുകളാണ് (Pashtun) എങ്കിലും ഇവർക്ക് ഗവൺമെന്റ് പോലുള്ള ഭരണ സംവിധാനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം 45 ശതമാനം ആളുകളും പുറത്തുനിന്നും വന്ന കുടിയേറ്റക്കാരാണ് താജിക് (Tajik 27ശതമാനം), ഹസറ (Hazara ഒൻപത് ശതമാനം) ഉസ്‌ബെക് (Uzbek ഒൻപത് ശതമാനം). മാത്രമല്ല മുൻ പ്രസിഡന്റ് ഹമീദ് കർസായിയും 45 ശതമാനമുള്ള ജനവിഭാഗങ്ങളും ചേർന്ന് നിലവിലെ ഗവൺമെന്റിനെ പുറത്താക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അഫ്ഗാനിസ്ഥാന്റെ ബുദ്ധിമുട്ടുകൾ തുടങ്ങാൻ പോകുന്നതേയുള്ളൂ.


(കാഴ്ചപ്പാടിലെ ആദ്യത്തെ ഏതാനും ലേഖനങ്ങൾ അഫ്ഗാൻ വിഷയം സംബന്ധിച്ചതായിരിക്കും )

.....

മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് 1982 ൽ രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ, ഹിസ്റ്ററി ഗോൾഡ് മെഡലോടെയാണ് പാസായത്. ഡിഗ്രിതലത്തിൽ പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസും പഠനവിഷയമായിരുന്നു. യു.പി.എസ്.സി പരീക്ഷയിലും ഇതുതന്നെയായിരുന്നു ഓപ്ഷണൽ വിഷയങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, AFGANISTAN, RISHIRAJ SINGH, OPINION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.