കൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലീസ്, പ്രസ്സ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സൗഹൃദ ഫുട്ബാൾ ടൂർണ്ണമെന്റിനായി സംഘാടക സമിതി രൂപീകരിച്ചു. ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് എന്ന സന്ദേശമുയർത്തിയാണ് നവംബർ രണ്ടാം വാരം സൗഹൃദ ഫുട്ബാൾ മത്സരം നടക്കുക.
നഗരസഭ ചെയർപേഴ്സൺ വി. സുജാത ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ. ബിനു മോഹൻ, എസ്.ഐ. കെ.ടി. സന്ദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എ. സുധി, രാജേഷ് കുണ്ടൻ ചാലിൽ, ഷമീർ ഊർപ്പള്ളി, കെ.പി. ജയേഷ് തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികൾ: സി.ഐ ബിനുമോഹൻ (ചെയർമാൻ), കെ.പി. ജയേഷ് (വൈസ് ചെയർമാൻ), ടി.കെ. അനീഷ് (കൺവീനർ), ടി. രവീന്ദ്രൻ (ജോയിന്റ് കൺവീനർ) പി. അജയകുമാർ (ട്രഷറർ). ചടങ്ങിൽ കൊവിഡ് മുന്നണി പോരാളികളെ ആദരിക്കും.