തളിപ്പറമ്പ: വർഗീയതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.
ധർമ്മശാലയിൽ നിന്ന് തളിപ്പറമ്പിലേക്കുള്ള പദയാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. 1000ത്തോളം പ്രവർത്തകർ അണിചേർന്ന പദയാത്രയിൽ യൂത്ത് കോൺഗ്രസിന്റെ പ്രമുഖ സംസ്ഥാന നേതാക്കളായ ഷാഫി പറമ്പിൽ, ശബരീനാഥ്, റിജിൽ മാക്കുറ്റി, സുധീപ് ജയിംസ് തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പിൽ നടണ സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.എസ് ശബരീനാഥ്, രജിൽ മാക്കുറ്റി, എൻ.എസ്. ഹുസൂർ, എസ്.എം. ബാലു, രാഹുൽ മാക്കൂട്ടം, ജോബിൽ ജേക്കബ്, കമൽ ജിത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. രാഹുൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |