ചങ്ങനാശേരി: താലൂക്ക് വ്യവസായ ഓഫീസ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് ഇന്ന് രാവിലെ 10.30 മുതൽ നടക്കും. മാടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അലക്സാണ്ടർ പ്ലാക്കുഴി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ് അദ്ധ്യക്ഷത വഹിക്കും. ഒരു സംരംഭം എങ്ങനെ വിജയകരമായി ആരംഭിക്കാം എന്നത് സംബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രൻ ക്ലാസെടുക്കും. ഗൂഗിൾ മീറ്റിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ https://meet.google.com/gxt-kcsx-yra എന്ന ലിങ്കിൽ കയറേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9188127091.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |