SignIn
Kerala Kaumudi Online
Friday, 29 March 2024 8.08 PM IST

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15ന് ആരംഭിക്കും

27th-dubai-shopping-festi

ദുബായ്: 27ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെ നടക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ്അറിയിച്ചു

ലോകപ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന സംഗീത വിരുന്ന്, ലൈറ്റ് ഷോകൾ, കുട്ടികൾക്കായി ഫൺ ഫെയറുകൾ,നാടകങ്ങൾ, സിനിമകൾ, കമ്മ്യൂണിറ്റി മാർക്കറ്റുകൾ, സവിശേഷമായ പ്രദർശനങ്ങൾ, പരമ്പരാഗത കലാപ്രകടനങ്ങൾ, ഭക്ഷണ മേള, ഫയർവർക്ക് ഷോകൾ, ഡ്രോൺ ഷോകൾ, ആഗോള ബ്രാൻഡുകളുടെ പ്രദർശനങ്ങൾ, മെഗാ നറുക്കെടുപ്പുകൾ, പ്രൊമോഷനുകൾ എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.വിവിധ മാളുകളും റീട്ടെയിൽ ബ്രാൻഡുകളും വിനോദ പരിപാടികളും നറുക്കെടുപ്പുകളും മത്സര പരിപാടികളും സംഘടിപ്പിക്കും. പുതുവർഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും അരങ്ങേറും. ഫെസ്റ്റിവൽ നടക്കുന്നത് ദുബായ് എക്‌സ്‌പോയ്ക്കും യു.എ.ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും നടുവിലാണെന്ന സവിശേഷതയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, 27TH DUBAI SHOPPING FESTIVAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.