മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കേസിൽ ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാൻെറ ജാമ്യാപേക്ഷയിൽ മുംബയ് ഹൈക്കോടതിയിൽ വാദം ഇന്നും തുടരും. ജസ്റ്റിസ് നിതിൻ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. സോളിസിറ്റർ ജനറൽ അനിൽ സിംഗാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് കേസ് പരിഗണിക്കുമ്പോൾ ഒരു മണിക്കൂറിനുള്ളിൽ തന്റെ വാദം പൂർത്തിയാക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും ആര്യനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്‌ത്തഗി പറഞ്ഞു.
കൂട്ടുപ്രതികളായ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്നാണ് വാദം നടന്നത്.