കൊച്ചി: നെല്ലാട് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലെ ജീവനക്കാർക്കായി ശില്പശാല നടത്തി. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഡയറക്ടർ എ.പി. ജോസ് ഉദ്ഘാടനം ചെയ്തു. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് അസോസിയേഷൻ സെക്രട്ടറി സിജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എസ്.പി.സി ജോയിന്റ് ഡയറക്ടർ ഷാനവാസ്, ഇ.എം.സി എനർജി എഫിഷൻസി വിഭാഗം തലവൻ ജോൺസൻ ഡാനിയേൽ, പഞ്ചായത്ത് മെമ്പർ എൽദോ പി.കെ, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് മനേജർ ദിലീപ് പോൾ, സലാലുദ്ധീൻ കുഞ്ഞുമൊയിദീൻ എന്നിവർ സംസാരിച്ചു. നെല്ലാട് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലെ വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും അറുപതോളം ജീവനക്കാർ പങ്കെടുത്തു.എനർജി മനേജ്മെന്റ് സെന്ററിന്റെ സിൽവർ ജൂബിലി പരിപാടികളുടെ ഭാഗമായി കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |