കൊച്ചി: ഇന്ധന, പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് എൻ.സി.പി തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എൻ.സി.പി എറണാകുളം ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ടി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജൂലൈ ആന്റണി, ജില്ലാ ഭാരവാഹികളായ സുഷ്മ വിജയൻ, എം.ടി. സുനിൽനിൽകുമാർ, രാജു തെക്കൻ, ബ്ലോക്ക് പ്രസിഡന്റ് ഇന്ദ്ര കുമാർ, എൻ.വൈ.സി ജില്ലാ ട്രഷറർ കെ.ആർ.രാജേഷ്, ജില്ലാ സെക്രട്ടറി എം.രാജേഷ്, സിൽവി സുനിൽ അബ്ബാസ്, മുരളി പുത്തൻവേലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |