കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന ഇന്നലെ 1,517 പേർക്കാണ് രോഗം ബാധിച്ചത്. 1,497 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടി.പി.ആർ 11.35 ആണ്. തൃക്കാക്കര- 62, പുത്തൻവേലിക്കര- 61, കോട്ടുവള്ളി- 47, പള്ളിപ്പുറം- 44, എടത്തല- 41, എളംകുന്നപ്പുഴ- 40 എന്നിവിടങ്ങളിലാണ് കൂടുതൽ. അശമന്നൂർ, ഒക്കൽ, കുട്ടമ്പുഴ, പിണ്ടിമന, പോണേക്കര തുടങ്ങി 26 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ.
രോഗമുക്തി- 884, വീടുകളിൽ നിരീക്ഷണത്തിൽ- 42,254. ആകെ ചികിത്സയിൽ കഴിയുന്നവർ - 11,955.
പരിശോധനയ്ക്ക് അയച്ച് സാമ്പിളുകൾ- 12,804. ഇന്നലെ ആകെ- 4,245 ഡോസ് വാക്‌സിനേഷൻ നൽകി. ആദ്യ ഡോസ്- 627 നൽകി.