കൊച്ചി: പെട്രോൾ - ഡീസൽ വില നിയന്ത്രിക്കാൻ അവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി നവംബർ നാലിനു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്ധന വിലയുടെ 60 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നികുതിയാണെന്നും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇതൊഴിവാകുമെന്നതിനാൽ വില കുറയുമെന്നും ഹർജിക്കാർ പറയുന്നു.