പത്തനംതിട്ട: കേന്ദ്ര സർക്കാരിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിർദ്ദേശപ്രകാരം ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാമേള 29ന് രാവിലെ 10 മണി മുതൽ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ അദ്ധ്യക്ഷത വഹിക്കും.
ജില്ലയിലെ വിവിധ ബാങ്കുകൾ മേളയിൽ പങ്കെടുക്കും. ഓരോ ബാങ്കിനും പ്രത്യേകം സ്റ്റാളുകൾ ഉണ്ടായിരിക്കും. വായ്പകളുടെ അനുമതി പത്രങ്ങൾ മേളയിൽ വിതരണം ചെയ്യും. വായ്പകളെക്കുറിച്ച് അറിയാനും പുതുതായി വായ്പയെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ടായിരിക്കും. വൈകിട്ട് 4 വരെയാണ് മേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |