SignIn
Kerala Kaumudi Online
Wednesday, 25 May 2022 9.25 AM IST

ഇരുളകന്നു, തിയേറ്ററുകളിൽ പ്രതീക്ഷയുടെ വെളിച്ചം

filim

കോഴിക്കോട്: കൊവിഡിൽ അടഞ്ഞുപോയ തിയേറ്ററുകളിൽ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പരന്നു. നഗരത്തിലെ സിനിമ തിയേറ്ററുകൾ ഇന്നലെ തുറന്നപ്പോൾ കാണികളെ വരവേറ്റത് ഒരു പിടി അന്യഭാഷാ ചിത്രങ്ങൾ. പ്രദർശനം ആരംഭിച്ച പ്രധാന തിയേ​റ്ററുകളായ ക്രൗൺ, കൈരളി, റീഗൽ, ആശിർവാദ് സിനിപ്ലെസ്, മെഡിക്കൽ കോളജ് ഇ മാക്സ് സിനിമാസ് എന്നിവിടങ്ങളിൽ ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടെെം ടു ഡെെ' ആണ് പ്രദർശനത്തിനെത്തിയത്. ചിത്രം കാണാൻ ആദ്യ ഷോ തൊട്ടേ ആളുകൾ എത്തിയിരുന്നു. ആദ്യ ദിനം ആളും ആരവവും കുറവായിരുന്നെങ്കിലും തുറന്ന ദിവസം തന്നെ തിയേറ്ററിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പലരും.

50 ശതമാനം പ്രേക്ഷകരുടെ പങ്കാളിത്തത്തോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തിയേറ്ററുകളുടെ പ്രവർത്തനം. സാനിറ്റൈസർ, താപനില പരിശോധന എന്നിവ കൃത്യമായി നടന്നു. ഒാൺലെെനായാണ് ടിക്കറ്റുകൾ കൂടുതലും വിറ്റുപോയത്.

'വെനം', 'ഷാങ് ചി ആൻഡ് ദി ലെജന്റ് ഒഫ് ദി ടെൻ റിംഗ്സ്' എന്നിവയാണ് പ്രദർശനത്തിനെത്തിയ മറ്റ് ഇംഗ്ലീഷ് ചിത്രങ്ങൾ.

തമിഴ് ചിത്രമായ ഡോക്ടർ 'ശ്രീ'യിൽ ഇന്ന് പ്രദർശിപ്പിക്കും. രാധ തിയേറ്ററിൽ വെള്ളിയാഴ്ച മുതലാണ് പ്രദർശനം ആരംഭിക്കുക. ജോജു ജോർജ്, പൃഥിരാജ് ചിത്രം സ്റ്റാർ എന്നിവ ഇൗ ദിവസം പ്രദർശിപ്പിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന ആദ്യ മലയാള ചിത്രമാവും ഇത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാൻ അനുമതിയായെങ്കിലും ജില്ലയിലെ ഭൂരിഭാഗം തിയേറ്ററുകളും പ്രവർത്തിച്ചിരുന്നില്ല. സിനിമകൾ ഇല്ലാത്തതും റിലീസ് ദിവസമല്ലാത്തതും പ്രദർശനം നീളാൻ കാരണമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.