തിരുവനന്തപുരം: ഇന്നലെ 93 കൊവിഡ് മരണം സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 199 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് മൂലം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 330 മരണങ്ങളും കൊവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 29,977 ആയി.
ഇന്നലെ 9445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. 2,68,639 76,554 പേരാണ് ചികിത്സയിലുള്ളത്. 6723 പേർ രോഗമുക്തി നേടി. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 94.5 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,52,43,282), 49.5 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (1,32,31,284) നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |