SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.12 PM IST

ട്രെയിൻ സീസൺ ടിക്കറ്റ് തീരുമാനം വൈകില്ല, പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി തുടരും

train

കോഴിക്കോട്: എക്‌സ്‌പ്രസ് ട്രെയിനുകളിൽ നവംബർ ഒന്നു മുതൽ ജനറൽ കോച്ചുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും മുന്നൊരുക്കം തുടങ്ങി. സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനം ഈ മാസം തന്നെയുണ്ടായേക്കും.

റെയിൽവേ ബോർഡിന്റെ പ്രത്യേക ഉത്തരവ് ഇറങ്ങിയെങ്കിൽ മാത്രമെ സീസൺ ടിക്കറ്റ് നൽകാനാവൂ. രണ്ടു മൂന്നു ദിവസത്തിനകം ഉത്തരവിറങ്ങുമെന്നാണ് സൂചന.

എല്ലാ ടിക്കറ്റ് കൗണ്ടറുകളം നവംബർ ഒന്നിന് തുറക്കും. കൂടുതൽ കൗണ്ടറുകളുള്ള സ്റ്റേഷനുകളിൽ ഒന്നോ രണ്ടോ കൗണ്ടർ മാത്രമെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.

കൊവിഡ് ലോക്ക് ഡൗണോടെ നിറുത്തിവച്ച സ്വകാര്യ കൗണ്ടറുകളും നവംബർ ഒന്നിന് പ്രവർത്തിച്ചു തുടങ്ങും. ജനറൽ ടിക്കറ്റുകൾ ഒാൺ ലൈനായി എടുക്കാനാവുന്ന മൊബൈൽ ആപ്പ് ഒന്നിന് പ്രവർത്തനക്ഷമമാവും.

 പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറയില്ല

പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി തുടരും. കൊവിഡ് ലോക്ക് ഡൗണിനു മുമ്പ് പത്ത് രൂപയായിരുന്നു നിരക്ക്.

യത്രക്കാരല്ലാത്തവർ സ്റ്റേഷനിൽ പ്രവേശിക്കുന്നത് പരമാവധി തടയാനാണ് നിരക്ക് കുത്തനേ കൂട്ടിയത്. കൊവിഡ് ഭീഷണി തീർത്തും ഒഴിയുന്നതു വരെ ഇത് തുടരാനാണ് തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.