ആലപ്പുഴ: ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തിൽ ആദരവ് 2021ന്റെ ഭാഗമായി മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമത്തെ കുറിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ചെങ്ങന്നൂർ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സഹകരണത്തോടെ ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഹേമലത ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി അദ്ധ്യക്ഷനായി. ചെങ്ങന്നൂർ മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് എം.എ. വാഹിദും അഡ്വ.ആർ. വിജയലക്ഷ്മിയും ക്ലാസെടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ ജൂണിയർ സൂപ്രണ്ട് ഒ.എസ്. മീന, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഡോ. എബി തോമസ്, ഡോ. മനോജ്.സി. രാജ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |