കായംകുളം: തെരുവ് നായയുടെ കടിയേറ്റ് അച്ഛനും മകനും പരിക്കേറ്റു. കണ്ടല്ലൂർ തെക്ക് ചുനക്കരശേരി വടക്കതിൽ ഷാജി (41), ഷാരോൺ (14) എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ വീടിന് സമീപമുള്ള റോഡരികിലെ പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുമ്പോഴാണ് തെരുവ് നായ കടിച്ചത്. അച്ഛനെ തെരുവ് നായ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയപ്പോഴാണ് മകനും കടിയേറ്റത്. പുല്ലുകുളങ്ങരയിൽ തെരുവ് നായ്ക്കൾ പെരുകി നാട്ടുകാർക്ക് ശല്യമാകുന്നതിനെ കുറിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും തെരുവ് നായ്ക്കൾ ഭീഷണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |